Connect with us

Hi, what are you looking for?

NEWS

ആനയും കടുവയും വ്യത്യസ്ത ദിവസങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന സൂചന; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്. 9 വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയുടെ ജഡം പുൽമേടിലും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം 150 മീറ്റർ അകലെ പാറയിടുക്കിനു സമീപവുമാണ് കിടന്നിരുന്നത്.

മലയാറ്റൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലക സംഘം ജഢാവശിഷ്ടങ്ങൾ ശേഖരിച്ചു.വെറ്റിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി ജഡങ്ങൾ വനത്തിൽ സംസ്കരിച്ചു. മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാം മരണകാരണമെന്നാണ് സൂചന.

വനം വകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്. ജഡങ്ങള്‍ക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  ആനയും കടുവയും വ്യത്യസ്ത ദിവസങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് സംഘത്തോടൊപ്പം സംഭവസ്ഥലം സന്ദർശിച്ച കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി പറഞ്ഞു.

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻

You May Also Like

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

error: Content is protected !!