കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം ആനോട്ടുപാറയിൽ കാട്ടാനയിറങ്ങി നാശം വിതച്ചു കേളംകുഴക്കല്‍ സിബിയുടെ വീടിനോട് ചേര്‍ന്നാണ് ആനയിറങ്ങിയത്. വാഴയും,കപ്പയുമാണ് പ്രധാനമായും നശിപ്പിച്ചത്.സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ആനകള്‍ കയറിയിറങ്ങിയിട്ടുണ്ട്.നേരം പുലര്‍ന്നശേഷമാണ് പലരും ഇക്കാര്യം അറിഞ്ഞത്.കോട്ടപ്പാറ വനത്തില്‍ നിന്നുള്ള ആനകള്‍ കിലോമീറ്ററുകളോളം നാട്ടിലൂടെ സഞ്ചരിച്ചാണ് ആനോട്ടുപാറയിലെത്തിയത്.രാത്രിയില്‍ പ്ലാന്‍റേഷനില്‍ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടം നേരംപുലരുംമുമ്പേ മടങ്ങി.ഇതാദ്യമല്ല പ്രദേശത്ത് ആനശല്യമുണ്ടാകുന്നത്.സമീപവര്‍ഷങ്ങളില്‍ ഏതാനും തവണ കാട്ടാനയിറങ്ങി പ്രദേശത്ത് നാശം വരുത്തിയിട്ടുണ്ട്. നീണ്ട ഇടവേളകളുണ്ടാകുന്നു എന്നതാണ് നാട്ടുകാരുടെ ആശ്വാസം.ആനശല്യം സ്ഥിരമായി പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
