കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോടെയാണ് ഫോറെസ്റ് ഡെപ്യൂട്ടി ഓഫീസിൽ ഉപരോധം നടത്താൻ നാട്ടുകാർ തീരുമാനിച്ചത്.
പഞ്ചായത്ത് മെമ്പർമാരുടെ നേത്രത്യത്തിൽ ആണ് സമരംനടന്നത്. 16 കിലോമീറ്റർ ചുറ്റളവിൽ ഫെൻസിങ് സംവിധാനം നടപ്പാക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഇതിൽ നാല് കിലോമീറ്റർ ഫെൻസിങ് സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ബാക്കിയുള്ള 12 കിലോമീറ്റർ ഫെൻസിഗ് നടപടി എന്ന് പൂർത്തിയാക്കും എന്ന്അത് രേഖാമൂലം എഴുതി തരണമെന്നും സമരക്കാർ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ ഉറപ്പ് നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല തുടർന്ന് ഡീൻ കുര്യാക്കോസ് എംപി മന്ത്രിയുമായി വനം മന്ത്രി AK ശശീന്ദ്രനെ ഫോണിൽ വിളിച്ച്ചർച്ച നടത്തുകയും
ഇതിനെത്തുടർന്ന് രേഖാമൂലം ഉദ്യോഗസ്ഥർ രണ്ടുമാസത്തിനുള്ളിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു .ഇപ്പോൾ സമരം അവസാനിപ്പിക്കുകയാണെന്നും നൽകിയ ഉറപ്പ് പാലിച്ചില്ലങ്കിൽ തുടർസമരം ഉണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് Mpപറഞ്ഞു.