കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് തമ്പടിക്കുന്നത് പതിവാണ്.
മുമ്പ് പല തവണ വീടിനു നേരെ കാട്ടാനയാക്രമണം നടന്നിട്ടുണ്ട്. ഫെന്‍സിംഗും, ട്രഞ്ചും നിര്‍മ്മിച്ച് കാട്ടാന ശല്യം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ എല്‍ദോസ് പറഞ്ഞു.






















































