Connect with us

Hi, what are you looking for?

NEWS

കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാലുകിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍.ഇവിടെയുള്ള കൃഷിയിടങ്ങളില്‍ ഇന്നലെ (വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്്.ഒരാഴ്ച മുമ്പ് പ്ലാച്ചേരിയില്‍ കുടിവെള്ള കിണറില്‍ വീണ ആനയാണിതെന്ന് സമീപവാസികള്‍ പറഞ്ഞു.ആനയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടാണ് ആനയെ തിരിച്ചറിഞ്ഞത്.നടക്കുമ്പോള്‍ മുടന്തലുമുണ്ട്.കുടിവെള്ള കിണറില്‍ വീണ കൊമ്പനെ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടത് വിവാദമായിരുന്നു.ആന വീണ്ടും ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയാകുമെന്നതിനാല്‍ മയക്കുവെടിവച്ച് പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടിരുന്നു.ഇതിന് തയ്യാറെന്ന് ഉറപ്പ് നല്‍കിയശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്.അധികാരികളുടെ വഞ്ചനയുടെ പ്രത്യാഘാതമാണ് തങ്ങള്‍ ഇപ്പോഴും അനുഭവിക്കേണ്ടിവരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുതുമനക്കുടി സാജു ,അങ്ങാടിശ്ശേരി സോമന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് ഒറ്റയാന്‍ നാശം വിതച്ചത്.ഇതിന് മുമ്പും ഇതേ കൃഷിയിടങ്ങളില്‍ ആനശല്യമുണ്ടായിട്ടുണ്ട്.അപേക്ഷ നല്‍കിയതല്ലാതെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.ഏതുസമയത്തും ആനയുടെ മുമ്പില്‍പെടാമെന്ന അവസ്ഥയിലാണ് ജനങ്ങള്‍.വൈകുന്നേരമായാല്‍ ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ ഭയമാണ്.അധികാരികള്‍,ജനങ്ങളുടെ ജീവനും സ്വത്തിനും പരിഗണന നല്‍കുന്നില്ല.വര്‍ഷങ്ങള്‍ക്ക മു്മ്പ് സ്ഥാപിച്ച ഫെന്‍സിംഗ് പൂര്‍ണ്ണമായി തകര്‍ന്നുകഴിഞ്ഞു.വേണ്ടത്ര ഗുണനിലവാരം അതിനുണ്ടായിരുന്നില്ല.ഫെന്‍സിംഗ് ആനകളെ തടയാന്‍ ഫലപ്രദമല്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ പറയുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...