Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യം; 20 കിലോമീറ്റർ വൈദ്യുത തൂക്കുവേലി സ്ഥാപിക്കും :എൽദോസ് കുന്നപ്പിള്ളി എംഎൽഎ    

 

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കൂവപ്പടി , വേങ്ങൂർ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് 20 കിലോമീറ്റർ നീളത്തിൽ വൈദ്യുത തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .കുമ്പളത്തോട് അക്വഡേറ്റ് മുതൽ കോലക്കാടൻ തണ്ടു വരെയുള്ള 5 കിലോമീറ്റർ ദൂരത്തിലും , പാണിയേലി പോരിൽ നിന്ന് കൊച്ചുപുരയ്ക്കൽ കടവ് വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലും , പാണംകുഴി പമ്പ് ഹൗസ് മുതൽ കപ്രികാട് വരെയുള്ള 4.5 കിലോമീറ്റർ ദൂരത്തിലുമാണ് സോളാർ ഫെൻ സിംങ്ങ് നിലവിലില്ലാത്തതും , ഒരു പദ്ധതിയിലും ഉൾപ്പെടാത്തതുമായ ഭാഗങ്ങൾ . ഇവിടെ കപ്രികാട് മുതൽ പാണിയേലി വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ വൈദ്യുത തൂക്കുവേലി സ്ഥാപിക്കുവാനാണ് ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചത്. .അയനിച്ചാൽ മുതൽ പാണിയേലി വരെയുള്ള 34 കിലോമീറ്റർ ദൈർഘ്യത്തിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതിന് നബാർഡിൻറെ പദ്ധതി നിലവിൽ ഉണ്ട് . പോങ്ങൻ ചുവട് ആദിവാസി കുടിയിൽ നിലവിലുള്ള ഫെൻസിംഗ് തകർന്നു പോയ അവസ്ഥയിലാണ് .യാതൊരു കൃഷിയും ചെയ്യാൻ കഴിയാതെ ആദിവാസികുടിയിലെ കുടുംബങ്ങൾ വളരെ വിഷമിക്കുകയാണെന്ന വിവരം ഊരു മൂപ്പൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ നിലവിലുള്ള പദ്ധതിയിൽ പോങ്ങൻ ചുവട് ആദിവാസി കുടിയിൽ ഏഴര കിലോമീറ്റർ ദൈർഘ്യത്തിൽ ഫെൻസിങ് നിർമ്മിക്കുന്നതിനും അതിന് ആവശ്യമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശ നൽകി .

 

രാഷ്ട്രീയ കൃഷി വികാസ് യോജന , ക്രോപ്പ് ഹെൽത്ത് മാനേജ്മെൻറ് എന്നീ കൃഷിവകുപ്പിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ആവശ്യമായ പണം കണ്ടെത്തിയത്. വനം വകുമായി യോജിച്ച് 2.2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഈയാഴ്ച തന്നെ ഗവൺമെന്റിന് സമർപ്പിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .നിലവിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 9 കോടി രൂപയുടെ പദ്ധതികളാണ് പെരുമ്പാവൂരിൽ തൂക്കുവേലിയുമായി ബന്ധപ്പെട്ട് നിലവിലുള്ളത് . നബാർഡ് പദ്ധതിയിൽ ഉൾപ്പെടാത്ത ഇടങ്ങളിലെല്ലാം സൗരൊർജ വൈദ്യുത തൂക്കുവേലി, കിടങ്ങുകൾ ഉൾപ്പെടെയുള്ള സാധ്യമായ മാർഗ്ഗങ്ങൾ എല്ലാം സ്വീകരിക്കും .കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു അരവിന്ദ്, വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് മെമ്പർമാരായ അനു അബീഷ്, പി ആർ നാരായണൻ നായർ വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി എൽദോ, പി സി കൃഷ്ണൻ കുട്ടി, എം നവ്യ, ശശികല രമേശ്, ബേസിൽ കോര, ആൻസി ജോബി, ശോഭന വിജയകുമാർ, മരിയ കാക്കൂരാൻ, ബിജു താണാട്ടുകുടി, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ജിയോ ബേസിൽ ,

എ ഡി എ സിബി വി ജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ സാം കെ ജയിംസ്, ഊരുമൂപ്പൻ ശേഖരൻ , തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .

You May Also Like

NEWS

കുട്ടമ്പുഴ : കഴിഞ്ഞ 2023 നവംബർ മാസം 26 -ാം തിയതി ഓൾഡ് ആലുവ – മൂന്നാർ (രാജപാത )PWD റോഡിൽ കൂടി നടന്നു പോയ കാൽനടയാത്രക്കാരുടെ പേരിൽ എടുത്ത കള്ള കേസ്സിൽ...

NEWS

കോതമംഗലം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും കപട പരിസ്ഥിതി വാദികളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും ഇങ്കിതത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സർക്കാർ നിലപാട് അപകടകരവും പ്രധിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയില്‍ കുട്ടികളുടെ പുതിയ വാര്‍ഡ്‌ ആരംഭിക്കുന്നതിനും, സോളാര്‍ പവര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുമായി ഇ വി എം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ ഇ. എം.ജോണി 25 ലക്ഷം...

NEWS

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നേടിയ കുട്ടമംഗലം വില്ലേജ് ഓഫീസറേയും ജീവനക്കാരെയും ആന്റണി ജോൺ എം എൽ എ അഭിനന്ദിച്ചു. വില്ലേജ് ഓഫീസറേയും ജീവനക്കാരെയും വില്ലേജ് ഓഫീസിലെത്തിയാണ്...