കോതമംഗലം: വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഡിഎഫ്ഒ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും.
വനാതിർത്തിയിൽ വൈദ്യുതി വേലി, റെയിൽ ഫെൻസിങ്, കിടങ്ങ് എന്നിവ സ്ഥാപിക്കുക,
വന്യ ജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃത ഭേദഗതി വരുത്തുക, കാട്ടുപന്നികളെ ഉപാധികളില്ലാതെ വേട്ടയാടാൻ അനുമതി നൽകുക, കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10.30ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിക്കും.
