കോതമംഗലം : കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനു വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം നിർദ്ദേശിക്കുന്ന രീതിയിലുള്ള റെയിൽ ഫെൻസിങ് സംവിധാനമൊ ട്രഞ്ച് നിർമ്മാണമോ നടത്താൻ കേരളം തയ്യാറാവുന്നില്ല.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. കാട്ടാന ശല്യത്തിനെതിരെ ബിജെപി കോട്ടപ്പടി പഞ്ചായത്ത് സമിതി സംഘടിപിച്ച പ്രതിഷേധ ധർണ്ണ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ട് ദുർവ്വിനിയോഗം ചെയ്യാൻ സാഹചര്യം ഉണ്ടാക്കുന്ന പദ്ധതി കളോടാണ് ഉദ്യോഗസ്ഥർക്കും കരാറു കാർക്കും താൽപ്പര്യം.വൈദ്യുതി ഫെൻസിങ് പരക്കായപ്പെട്ട പരീക്ഷണമാണ്.
കോടി കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതി ദിനം കേരളത്തിലെ കർഷകർക്ക് കാട്ട് മൃഗങ്ങളുടെ ശല്യം മൂലം ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണാനോ കർഷകർക്ക് നഷ്ട പരിഹാരം നൽകുന്നതിനോ കേരള സർക്കാർ തയ്യാറാവുന്നില്ല. അദ്ദേഹം തുടർന്നു പറഞ്ഞു. മുൻപ് ഹെൽമെറ്റ് വേട്ടയുടെ പേരിൽ ഖജനാവിൽ പണമുണ്ടാക്കാൻ ശ്രമിച്ച സർക്കാർ ഇന്ന് പോലീസിനെ ഉപയോഗിച്ച് കോവിഡിന്റെ മറവിൽ വൻ തുക പാവപ്പെട്ട ജനങ്ങളിൽ നിന്നും കൊള്ളയടിക്കുന്നു, അദ്ദേഹം ചൂണ്ടി കാട്ടി.
രാവിലെ പത്തര മണിക്ക് പ്ലാമുടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബിജെപി ജില്ല പ്രഡിഡന്റ് എസ് ജയകൃഷ്ണൻ ഉത്ഘാടനം ചെയ്തിരുന്നു .തുടർന്ന് ചേറങ്ങനാൽ കവലയിൽ എത്തിയ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണയോടെയാണ് സമാപിച്ചത് . ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് വി ജി അരവിന്താക്ഷൻ ആദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ , ജില്ല വൈസ് പ്രസിഡന്റ്മാരായ പി പി സജീവ്, എം എൻ ഗോപി, സെക്രട്ടറി വി കെ ഭസന്ത്കുമാർ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എൻ എൻ ഇളയത്, മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ, മണ്ഡലം നേതാക്കളായ സജീവ് മലയിൻകീഴ്, അനിൽ ഞ്ഞാളൂമഠം, അയിരൂർ ശശിന്ദ്രൻ, രാമചന്ദ്രൻ അമ്പാട്ട്, എം എ സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ മാങ്കോട്ട്,എൻ എ നടരാജൻ. എം എസ് സനീഷ് എന്നിവർ സംസാരിച്ചു. കാട്ടാന ശല്യത്തിനെതിരെ ഉചിതമായ നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ തീഷ്ണമായ സമരങ്ങൾ സർക്കാർ നേരിടേണ്ടി വരുമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ മുന്നറിയിപ്പ് നൽകി.