ഇഞ്ചത്തൊട്ടി: മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന,കുരങ്ങ്,പന്നി,മലയണ്ണാൻ എന്നിവയുടെ ആക്രമണം രൂക്ഷമാകുന്നു. ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഉറങ്ങാതിരിക്കാൻ നിർമ്മിച്ചിട്ടുള്ള ഫെൻസിങ് പലയിടത്തും ആന തന്നെ നശിപ്പിച്ച കളഞ്ഞിട്ട് ഉള്ളതാകുന്നു. ഫെൻസ്സിഗിന്റെ മെയിന്റനൻസ് ഒന്നും തന്നെ അതാത് വർഷങ്ങൾ കൃത്യമായി നടക്കുന്നില്ല. കുരങ്ങ് കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലും കൃഷിയിടങ്ങളിലും ഇറങ്ങി കരിക്ക്, തേങ്ങ, കോകോ, അടക്ക, വിവിധയിനം വഴക്കുലകൾ നശിപ്പിക്കുന്നത് നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിയുന്നൊള്ളു. കുരങ്ങ് വീടുകളിൽ കയറുന്നതും പുറത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ, പത്രങ്ങൾ, ഭക്ഷണങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുന്നതും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ തുടർന്ന് പല പ്രാവിശ്യങ്ങളിലും നാട്ടുകാരായ ഞങ്ങൾ ഫോറെസ്റ്റ് അധികാരികളോട് പരാതി പറഞ്ഞപ്പോൾ അവർ മറുപടി പറഞ്ഞത് “യൂണിഫോം ഊരി വെച്ചാൽ ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരാണ്” എന്നാണ് പറഞ്ഞത്.
വനത്തിൽ ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, ജാതി തുടങ്ങിയ വേനൽകാലത്ത് ഇല പൊഴിയില്ലാത്ത ഫലവൃക്ഷങ്ങൾ മൃഗങ്ങൾക്ക് ഭക്ഷിക്കുന്നതിനായി വെച്ചുപിടിപ്പിക്കുകയുംതോടരുക്കുകളിലും നീർച്ചാല്കളിലും മുള, ഈറ്റ, ഇല്ലി തുടങ്ങിയവ വെച്ചുപിടിപ്പിക്കുകയും വനത്തിന്റെ സ്വഭാവികത നിലനിർത്തുകയും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതെ ആനത്താര ഒഴിവാക്കി റോഡിന്റെ ഇരുവശത്തും ഫെൻസിങ് ഇടുന്നതിനു നടപടിസ്വികരിക്കണമെന്ന് പലമറ്റം ശാഖ യൂത്ത് മൂവേമെന്റ് സെക്രട്ടറി രത്നാകരൻ കണ്ണപ്പിള്ളിആവിശ്യപ്പട്ടു. വന്യമൃഗ ആക്രമണത്തിനെതിരെ ഇഞ്ചത്തോട്ടിയിലെ മുഴുവൻ ജനങ്ങളെയും കോർത്തിണക്കികൊണ്ട് ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നേതൃത്വം നൽകുമെന്ന് അറിയിക്കുന്നു.