പെരുമ്പാവൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ലാപ്‌ടോപ്പ് മോഷണം. അസം മൊറിഗാന്‍ സ്വദേശി ഉബൈദുള്ള (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് ലാപ്‌ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് കാളച്ചന്ത ഭാഗത്ത് സംശയാസ്പദമായ നിലയില്‍ കാണപ്പെട്ട അസം സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ലാപ് ടോപ്പ് മോഷണം തെളിഞ്ഞത്. കഴിഞ്ഞ 14 ന് രാത്രി എച്ച്എംടി സിഗ്‌നല്‍ ഭാഗത്തെ കടയില്‍ നിന്നുമാണ് നാല്‍പ്പതിനായിരം രുപ വിലവരുന്ന ആപ്പിള്‍ കമ്പനിയുടെ ലാപ്‌ടോപ്പ് ഇയാള്‍ മോഷ്ടിച്ചത്. വില്‍പ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാവ്. എസ്‌ഐമാരായ പി.എം റാസിക്ക്, റിന്‍സ് എം തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.