കോതമംഗലം : വെസ്റ്റ് കോഴിപ്പിള്ളി റസിഡൻസ് അസോസിയേഷന്റെ ഒമ്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു . വാർഷികാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ യോഹന്നാൻ,ഷജി ബെസി, റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റ് രാജു ടി എൻ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബിജു പി ജോൺ, റസിഡൻസ് അസോസിയേഷൻ ട്രഷറർ എൽദോസ് മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു .ആഘോഷത്തോടനുബന്ധിച്ച് കലാ കായിക മത്സരങ്ങളും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു.”ലഹരി യുവജനങ്ങൾക്ക് ആപത്ത് ” എന്ന വിഷയത്തെ ആസ്പദമാക്കി
റിട്ടയേർഡ് ജോ. എക്സൈസ് ഓഫീസർ പി വി ഏലിയാസ് ക്ലാസ് നയിച്ചു.
