Connect with us

Hi, what are you looking for?

EDITORS CHOICE

“ചേക്കുട്ടിയോടൊപ്പം” വെബിനാർ സംഘടിപ്പിച്ചു, ഓട്ടോക്കാരൻ ഡോക്ടറേറ്റ് നേടിയ വിജയഗാഥ

കോതമംഗലം : കോതമംഗലം എം.എ കോളേജ് കോമേഴ്‌സ് വിഭാഗം “മുവാറ്റുപുഴക്കാരൻ ചേക്കുട്ടിയോടൊപ്പം” എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ജേതാവായ ഡോ.അജിത് കെ.പി യാണ് വെബിനാർ നയിച്ചത്. ജീവിത പ്രശ്നങ്ങൾക്കിടയിലും ഓട്ടോ ഓടിച്ച് ഉപജീവനവും കുടുംബസംരക്ഷണവും പഠനവും നടത്തി ഡോക്ടറേറ്റ് നേടിയ അജിത് കെ.പി വാർത്തകളിൽ ശ്രദ്ധേയനായ വ്യക്തിയാണ്.  പത്താംക്ലാസ് കഴിയുമ്പോൾ അതിലെ വിജയശതമാനം വച്ച് ഒരാൾ ജീവിതത്തിൽ എത്ര ശതമാനം അതിജീവിക്കും എന്ന് വിലയിരുത്തുന്ന ഒരു സമൂഹത്തിന് നടുവിൽ ജീവിക്കുന്നവരാണ് നമ്മൾ.

പത്താം ക്ലാസ്സിൽ വിജയം കൈവരിക്കാനാവാതെ ഓട്ടോ ഓടിക്കാനും കരിങ്കൽക്വാറിയിൽ പണിക്ക് പോകാനും വിധിയാൽ നിയോഗിക്കപ്പെട്ട ഒരു മനുഷ്യൻ രണ്ടു വർഷങ്ങൾക്ക് ശേഷം പഠിക്കാൻ തീരുമാനിക്കുകയും ശേഷം പത്താംക്ലാസ് ,+2 ,ബി.എ മലയാളം ,ബി.എഡ് ,എം.എ മലയാളം ,നെറ്റ് പരീക്ഷ എന്നിവ ജയിക്കുകയും ശേഷം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിന്നുമുള്ള ആദ്യ ഡോക്ടറേറ്റ് ജേതാവ് എന്ന പദവിയിലേക്കും ഉയർന്നപ്പോൾ ,അതിന് പിന്നിൽ ഒരു കഥയുണ്ട് ,ഈ നാട്ടിലെ യുവതയും വിദ്യാർത്ഥിസമൂഹവും അധ്യാപകരും മാതാപിതാക്കളും എല്ലാവരും അറിഞ്ഞിരിക്കേണ്ട അതിജീവനത്തിന്റെ ,നിശ്ചയദാർഢ്യത്തിന്റെ ,കഠിനാധ്വാനത്തിന്റെ ,വിജയത്തിന്റെ കഥ. ജീവിതാനുഭവങ്ങളും ഉപദേശങ്ങളും ചോദ്യോത്തരങ്ങളുമായി നടന്ന വെബിനാറിൽ വലിയ പ്രേക്ഷകപങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റ് വഴി നടത്തിയ വെബിനാറിന് കോമേഴ്‌സ് വിഭാഗമേധാവി ഡോ.ഡയാന ആൻ ഐസക് നേതൃത്വം നൽകി.

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...