Connect with us

Hi, what are you looking for?

NEWS

കൂട്ടായ്മയിലൂടെ നാം വളരണം – ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം : കൂട്ടായ്മയിലൂടെ നമ്മുക്ക് പലതും നേടാൻ കഴിയുമെന്നും അതിനാൽ നാം കൂട്ടായ്മയിലൂടെ വളരണമെന്നും കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കീരംപാറ ഇടവകയിലെ വിശ്വാസ പരിശീലകേന്ദ്രത്തിന്റെയും ഇടവക കാര്യലയത്തിന്റെയും വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ച ശേഷം ചേർന്ന പൊതുസമ്മേളനത്തിൽ
വച്ച് കീരംപാറ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കീരംപറ ഇടവകയുടെ വിശ്വാസ പരിശീലന കേന്ദ്രവും ഇടവകാര്യാലയവും വളരെ വേഗത്തിൽ പൂർത്തിയാക്കിയത് ഇടവകയുടെ കൂട്ടായ്മയുടെ വിജയമാണന്ന് ബിഷപ്പ് ചൂണ്ടികാണിച്ചു. നിർമ്മാണം അതിവേഗം പൂർത്തിയാക്കിയ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിനെയും നിർമ്മാണ കമ്മിറ്റിയെയും ഇടവക സമൂഹത്തെയും പിതാവ് അഭിനന്ദിച്ചു. ഇടവകയിലെ ഭക്തസംഘടനകളുടെ ഓഫീസ് കീ പിതാവ് സംഘടന പ്രസിഡൻറുമാർക്ക് കൈമാറി.

വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ സുവർണ്ണ ജൂബിലിയുടെ ഭാഗമായുള്ള സ്നേഹസ്പർശം ഭവന നിർമ്മാണ പദ്ധതിയുടെ കല്ല് ബിഷപ്പ് വെഞ്ചിരിച്ചത് മാതൃവേദിക്ക് കൈമാറി. യോഗത്തിൽവച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ സഹകരിച്ച വ്യക്തികളെ ആദരിച്ചു. ജോൺസൻ കറുകപ്പിള്ളിൽ ആമുഖ സന്ദേശം നൽകി. സൺണ്ടേ സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി ജോമോൻ സ്വാഗതവും പിതൃവേദി പ്രസിഡൻറ് ജിജി പുളിക്കൽ നന്ദിയും പറഞ്ഞു. വെഞ്ചിരിപ്പിന് മുന്നോടിയായി ബിഷപ്പിൻറെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിച്ചു. ജനറാൾ മോൺ. പയസ് മലേകണ്ടത്തിൽ, ഫോറോന വികാരി ഫാ. തോമസ് പറയിടം, ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ , എന്നിവർ സഹകാർമ്മികരായിരുന്നു. ന്നമ്മേളനാനന്തരം സ്നേഹവിരുന്നും ചൈനീസ് കരിമരുന്ന് പ്രകടനവും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

error: Content is protected !!