Connect with us

Hi, what are you looking for?

NEWS

ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാന്‍: ഭിന്നശേഷിക്കാര്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോതമംഗലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയില്‍ഭിന്നശേഷിക്കാര്‍ക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി
സംഘടിപ്പിച്ചു. വീല്‍ചെയറിലും ഇലക് ട്രിക് സ്‌കൂട്ടറിലും സഞ്ചരിക്കാന്‍ കഴിയുന്ന നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളും അദ്ദേഹം പരിചയപ്പെടുത്തി.പീസ് വാലി വൈസ് ചെയര്‍മാന്‍ രാജീവ് പള്ളുരുത്തി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വീപ് കോ-ഓഡിനേറ്റ ര്‍മാരായ കെ ജി വിനോജ്, സി രശ്മി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...