Connect with us

Hi, what are you looking for?

NEWS

പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തി

കോതമംഗലം: പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തിവച്ചു.ജൂണ്‍ മാസം അടച്ച കനാല്‍ മഴ കുറഞ്ഞതിനേതുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് വീണ്ടും തുറന്നത്.മഴ ശക്തമായി ജലദൗര്‍ലഭ്യം പരിഹരിക്കപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ് കനാല്‍ വീണ്ടും അടച്ച് അറ്റകുറ്റപണി ആരംഭിക്കുന്നത്.നവബര്‍ പതിനഞ്ചോടെ കനാല്‍ വീണ്ടും തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.മഴ അറ്റകുറ്റപണികളെ പ്രതികൂലമായി ബാധിച്ചാല്‍ കനാല്‍ തുറക്കുന്നതും വൈകിയേക്കും.
കനാലുകള്‍ക്ക് വ്യാപകമായി അറ്റകുറ്റപണികള്‍ അനിവാര്യമാണ്.ഈ വര്‍ഷം എട്ടുകോടി രൂപയാണ് അറ്റകുറ്റപണികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.ഒക്ടോബര്‍ ഒന്നുമുതല്‍ അറ്റകുറ്റപണി ആരംഭിക്കാനാണ് തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപണിക്കാണ് ഈ തുക ചെലവഴിക്കുന്നത്.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ കനാലുകളുടെ അറ്റകുറ്റപണികളുടെ കാര്യത്തില്‍ അഴിമതി വ്യാപകമാണെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്.പേരിനുമാത്രം പണികള്‍ നടത്തി ഫണ്ട് എഴുതിയെടുക്കുന്നുവെന്നാണ് ആരോപണമുള്ളത്.ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണവും വിലയിരുത്തലും വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...