കോതമംഗലം : കീരംപാറ പഞ്ചായത്തിൽ 26 കോടി രൂപയുടെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വെളിയച്ചാൽ സെന്റ് ജോസഫ് ചർച്ച് ഫെറോന ഓഡിറ്റോറിയത്തിൽ വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് സ്വാഗതം ആശംസിച്ചു.മധ്യമേഖല ചീഫ് എൻജിനീയർ വി കെ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർമ്മാരായ കെ കെ ദാനി, റഷീദ സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു,പഞ്ചായത്ത് മെമ്പർമാരായ ബേസിൽ ബേബി,ഷാന്റീ ജോസ്, വി സി ചാക്കോ, ഗോപി എം പി, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോജി സ്കറിയ, രാജു എബ്രഹാം,കെ എ കുര്യാക്കോസ്, പി എൻ നാരായണൻ നായർ,എ കെ കൊച്ചു കുറു, പി എ മാമച്ചൻ, പി റ്റി ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ് ഇ രതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.പദ്ധതിയ്ക്ക് സ്ഥലം വിട്ടു നൽകിയ ബേബി മാത്യു അറ മ്പൻകുടി,കെ ഡി വർഗീസ് കരുളി പറമ്പിൽ,ആന്റോ ആന്റണി ഓലിയപ്പുറം, മാർട്ടിൻ കീഴേമാടൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.