കോതമംഗലം : ലോക ജലദിനത്തിൽ,ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ഓർമ്മപ്പെടുത്താൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികളും, അധ്യാപികമാരും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം എൽ എ മാരായ ആന്റണി ജോൺ, അഡ്വ. എൽദോസ് കുന്നപ്പിള്ളി എന്നിവർ സംയുക്തമായി വിദ്യാർത്ഥി കൾ ഇറക്കിയ “ഒരു തുള്ളി വെള്ളം ഒരു തുള്ളി പ്രതീക്ഷ… കൈകോർത്തു നമുക്ക് ജലം സംരക്ഷിക്കാം” എന്ന മുദ്രവാക്യം ആലേഖനം ചെയ്ത സ്റ്റിക്കർ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി ക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ അനസ് ഇബ്രാഹിം, മുനിസിപ്പൽ കൗൺസിലർ കെ. വി. തോമസ്, കെ. എ. നൗഷാദ്, കെ എസ് ആർ ടി സി ജീവനക്കാർ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ
അവരവരുടെ മുൻസിപ്പാ ലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലെ പൊതു ഇടങ്ങളിൽ ജല സംരക്ഷണ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകൾ ഒട്ടിച്ചു.കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പ്രവർത്തനങ്ങൾക്ക് എം കോം. എം ഐ ബി വിഭാഗം സ്റ്റുഡന്റ്സ് കോർഡിനേറ്റർ മാരായ ഫാദിയ സുബൈർ, മീര ബി നായർ, ജെസ്സ് ജെയിംസ് പ്രസാദ്,വകുപ്പ് മേധാവി ശാരി സദാശിവൻ,അധ്യാപിക മാരായ ഗോപിക സുകു, അനുപമ ആർ നായർ എന്നിവർ നേതൃത്വംനൽകി.
