കോതമംഗലം: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്തമായി സർക്കാർ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു. ടൗൺ വൃത്തിയാക്കി പൂച്ചെടികൾ വച്ച് പിടിപ്പിച്ചും , അജൈവ മാലിന്യ നിക്ഷേപത്തിന് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചുമാണ് പ്രഖ്യാപനം നടത്തിയത്. നെല്ലിക്കുഴി ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. എം എൽ എ ആന്റണി ജോൺ ഹരിത ടൗൺ പ്രഖ്യാപനവും, ഉദ്ഘാടനവും ചെയ്തു..
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ശോഭ വിനയൻ സ്വാഗതം പറയുകയും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ.ബി ജമാൽ ആശംസ അറിയിക്കുകയും ചെയ്തു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി അനു വിജയനാത് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ കെ നാസർ,ബീന ബാലചന്ദ്രൻ,സീന എൽദോസ്,ഷഹന അനസ്,ഷാഹിദ ശംസുദ്ധീൻ,നൂർജാമോൾ ഷാജി,സുലൈഖ ഉമ്മർ, സെക്രട്ടറി ഇ.എം. അസീസ്, അസി.സെക്രട്ടറി എം.ഷാജഹാൻ, എച്ച് ഐ അഭിരാമി മനോജ്,സി ഡി എസ് ചെയർപേഴ്സൺ ഐഷ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, നാട്ടുകാർ പങ്കെടുത്തു..
നെല്ലിക്കുഴി ടൗണും , ചെറുവട്ടൂർ ടൗണും,തൃക്കാരിയൂർ ടൗണും ഹരിത ടൗണുകളായി പ്രഖ്യാപിച്ചതോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഹരിത ഗ്രാമപഞ്ചായത്തായി മാറി . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നതും , വാങ്ങുന്നതും, ഉപയോഗിക്കുന്നതും , വലിച്ചെറിയുന്നതും, മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പൂർണമായി നിരോധിക്കും..
