കോതമംഗലം: മാലിന്യ മുക്ത നവ കേരളം ബ്ലോക്ക് തല ശില്പശാല പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കേരളത്തെ മാലിന്യ മുക്ത സംസ്ഥാന മാക്കി മാറ്റുന്നതിൻ്റെ ഭാഗമായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ,പോരായ്മകൾ പരിഹരിക്കുകയാണ് ശില്പ ശാലകൊണ്ടു ഉദ്ദേശിച്ചത്. 2023 – 2024 വർഷത്തിൽ പഞ്ചായ ത്തുകൾ നടപ്പിലാക്കിയ പദ്ധതികൾ അവലോകനം നടത്തി.പഞ്ചായത്ത് തിരിച്ച് ഗ്രൂപ്പ് ചർച്ച നടത്തി 2024-2025 വർഷത്തിൽ പുതുതായി ഏറ്റെടുക്കേണ്ട പദ്ധതികൾ ശില്പശാലയിൽ അവതരിപ്പിച്ചു. ഹരിത കർമ്മ സേനകൾ പഞ്ചായത്ത് തോറും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വിലയിരുത്തി.
പത്ത് പഞ്ചായത്തിലെയും സെക്രട്ടറി,അസിസ്റ്റൻറ് സെക്രട്ടറി,അസി.എൻജിനീയർമാർ, വി ഇ ഒ മാർ,സിഡിഎസ് ചെയർപേഴ്സൺമാർ,ജനപ്രതിനിധികൾ,മാലിന്യ മുക്ത കൺസോർഷ്യം പ്രസിഡൻ്റ് എന്നിവർ ശില്പശാല യിൽ പങ്കെടുത്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേൽ, അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, റ്റി.കെ കുഞ്ഞുമോൻ, വാരപ്പെട്ടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.എസ്. ബെന്നി, ജോയിൻ്റ് ബി ഡി ഒ എ. ആശ , ജില്ല ഫെസിലി റ്റെറ്റർ കെ.കെ. രവി എന്നിവർ പ്രസംഗിച്ചു.