കോതമംഗലം : പ്രവാചക വചനങ്ങൾ ഉൾകൊണ്ട് കൊണ്ട് നബിദിന ആഘോഷത്തോടൊപ്പം ജീവകാരുണ്യ രംഗത്ത് ഇടപെടലുമായി വാരപ്പെട്ടി സെട്രൽ മസ്ജിദ്. പട്ടിണി കിടക്കുന്ന വരെയും
ദുരിതം അനുഭവിക്കുന്നവരെയും ചേർത്ത് പിടിക്കുക എന്ന
പ്രവാചക സന്ദേശം ഉൾകൊണ്ട് മാതൃകപരമായ
പ്രവർത്തനം നടത്തി
ശ്രദ്ധേയമാകുകയാണ്
വാരപ്പെട്ടി സെട്രൽ മസ്ജിദിലെ നബിദിനാഘോഷം
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി പഞ്ചായത്തിൽ വാരപ്പെട്ടി കവലയ്ക്ക് സമീപം താമസിക്കുന്ന ചെറുകരപറമ്പില്‍ 40 വയസ് ഉള്ള വിപിന്‍കുമാർ മാരക രോഗത്തെ (ക്യാൻസർ ) തുടർന്ന് തിരുവനന്തപുരം ആർസിസി ചികിത്സയിലാണ്. മേജർ സർജ്ജറി കഴിഞ്ഞ് ഇപ്പോഴും ചികിൽസ തുടരുകയാണ് ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവ് വരും പെയിൻ്റിംഗ് ജോലി ചെയ്തുവന്ന വിപിനും പ്രായമേറിയ അമ്മയും മാത്രമാണ് ഒറ്റമുറി മാത്രമുള്ള വീട്ടിലുള്ളത് .
വിപിൻ്റെ ചികിൽസക്ക് സഹായിക്കുന്നതിനായി
പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി ജനകീയ കമ്മറ്റി രുപീകരിച്ചു
ഫണ്ട് ശേഖരണം നടത്തി വരുകയാണ് ഈ ചികിത്സാ ഫണ്ടിലേക്കാണ് വാര
പ്പെട്ടി
സെൻട്രൽ മസ്ജിദ് നബിദിനത്തിൽ സംഭാവന
നൽകി മാതൃകയായത്.
നബിദിനത്തോടു
ബന്ധിച്ചു നടന്ന ചടങ്ങിൽ മജിദിൻ്റെ വക സംഭാവന ഭാര
വാഹികളിൽ നിന്ന്
ചികിത്സാ സഹായ കമ്മറ്റി കൺവീനർ
വി കെ റെജി ഏറ്റുവാങ്ങി.
മസ്ജിദ് ഭാരവാഹികളായ
പി.എം ഇസ്മായിൽ, മുഹമ്മദ് ഷംസുദ്ധീൻ ഫൈസി,പി എസ് നജീബ്, ഷംജൻ പി എം , അൻസാർ വി എം , അബു വി എ , നാസർ പി എം ,നിയാസ് ഇ എം , യുസഫ് വി എം , മഹറുബ് പി എം എന്നിവർ പങ്കെടുത്തു.