Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡ് ഉത്ഘാടനം ചെയ്തു

വാരപ്പെട്ടി: വാരപ്പെട്ടി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വാരപ്പെട്ടി ഒൻപതാം വാർഡിലെ എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിലേക്ക് ലഭിക്കുന്ന ഫണ്ടിൽ നിന്നും വാർഡ് മെമ്പർ പ്രിയ സന്തോഷാണ് റോഡിന് 17 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തിയാക്കിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി അധ്യക്ഷത വഹിച്ച ഉത്ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, കെ എം സൈയ്ത് , എം എസ് ബെന്നി, ദീപ ഷാജു, പി പി കുട്ടൻ, ഷെജി ബെസി ,കെ പി സാജു , രജിൻ കുമാർ പി എ , മാലിനി ദിവാകരൻ, അജിത ഷാജി, സരസ്വതി സത്യവാൻ തുടങ്ങി വിവിധ കക്ഷി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും സഹിതം ആശസകൾ അർപ്പിച്ച് സംസാരിച്ചു. റോഡ് പണി പൂർത്തിയാക്കുന്നതിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകി കൂടെ നിന്ന മുഴുവൻ പ്രദേശവാസികളോടുമുള്ള നന്ദിയും വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...