വാരപ്പെട്ടി : വയോജന സൗഹൃമാകാ നൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്. വയോജനങ്ങൾക്കായി ആദവും നിരവധി ക്ഷേമ പദ്ധതികകൾ നടപ്പാക്കി കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ
പഞ്ചായത്ത് ഓഫീസിൽ ആവശ്യങ്ങൾ എത്തുന്ന വയോജനങ്ങൾ പ്രത്യേക കൗണ്ടറും ആരംഭിക്കും പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കി മാറ്റുന്ന പ്രവർത്തനങ്ങളും നടക്കും.
രോഗികളായവയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് ചികിത്സ എന്നീ സൗകര്യങ്ങൾ വീട്ടിൽ എത്തിച്ചു നൽകി കൊണ്ടാണ് വയോജന സൗഹൃദ ഗ്രാമം പദ്ധതി പഞ്ചായത്ത് നടപ്പാക്കുക.
വയോജന സൗഹൃദം
വാരപ്പെട്ടി എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കായി കമ്യുണിറ്റി ഹാളിൽ ശില്പശാല നടത്തി. ശിൽപ്പശാലയോട് അനുബന്ധിച്ച് വയോജനങ്ങൾക്ക് ആദവും സമ്മാന വിതരണവും നടത്തി.
എറണാകുളം നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ രജിത ആർ ആർ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
കേരള ഗ്രാമ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ കെ ബി മദൻ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ് ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡൻറ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബെന്നി, ദീപ ഷാജു, കെ എം സെയ്ത്,
ഏയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, ദിവ്യസലി, ശ്രീകല സി, ഷജി ബെസി,
പ്രിയ സന്തോഷ്, മൈലൂർ ജുമാമസ്ജിദ് ഇമാം മുഹമ്മദാലി ബാഖവി, വാരപ്പെട്ടി ജ്ഞാന ക്ഷേത്രത്തിലെ സ്വാധിചിൻമയി,
സി എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. അനിലാ ബേബി, ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യ വേലായുധൻ,
സിഡിഎസ് ചെയർപേഴ്സൺ ധന്യ സന്തോഷ് സംസാരിച്ചു
പഞ്ചായത്ത് വൈ പ്രസിഡൻറ് ബിന്ദു ശശി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.