പല്ലാരിമംഗലം: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് പോത്ത്കിടാവിന്റെ മുകളിലേക്ക് വീണ് കാലൊടിഞ്ഞു. പല്ലാരിമംഗലം മണിയാട്ടുകുടിയില്‍ ഹസ്സന്‍പിള്ളയുടെ മതിലാണ് മഴയില്‍ ഇടിഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ നസിയ ഷെമീര്‍, കൃഷി ഓഫീസര്‍ ഇ എം മനോജ് എന്നിവര്‍ സ്ഥലത്തെത്തി. വെറ്റിനറി ഡോക്ടര്‍ അലി സ്ഥലത്തെത്തി പോത്തിന്റെകാല് പ്ലാസ്റ്റര്‍ ചെയ്ത് ചികിത്സ നല്‍കി.