കോതമംഗലം: കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതും, യുവതലമുറയെ കാർന്ന് തിന്നുന്നതും, വലിയ സാമൂഹിക പ്രശ്നവുമായി മാറികഴിഞ്ഞിരിക്കുകയാണ് മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുകളുടെ സ്വാധീനം ഈ സാഹചര്യത്തിലാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ജനങ്ങൾ തിങ്ങിപാർക്കുന്ന മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിന് കേരള
വ്യാപാരി വ്യവസായി യൂത്ത് വിങ്ങും വനിതാ വിങ്ങും.
കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി നിരവധി പരിപാടികൾ നടത്തുവാനുള്ള ശ്രമത്തിലാണ്. ഇതിൻ്റെ ഭാഗമായി ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളേ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ലഘുലേഖ വിതരണം എന്നിവ നടത്തും.
ലഹരിക്കെതിരെ ബോധ വൽക്കരണ പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി താലൂക്ക് തല ഉദ്ഘാടനം കോതമംഗലം നഗരസഭ ബസ് സ്റ്റാൻഡിൽ
നിയോജകമണ്ഡലം പ്രസിഡന്റ് ഇ കെ സേവ്യർ അധ്യക്ഷ വഹിച്ച യോഗത്തിൽ കോതമംഗലം സബ് ഇൻസ്പെക്ടർ സിപി ബഷീർ ഉദ്ഘാടനം നിർവഹിച്ചു നിയോജകമണ്ഡലം യൂത്ത് വിങ്ങ് പ്രസിഡന്റ് പി എം ഷംജൽ, വനിതാ വിങ്ങ് പ്രസിഡന്റ് ആശാ ലില്ലി തോമസ്, എം പി നൗഷാദ്, ഷിൻ്റോ വർഗ്ഗീസ്, റെന്നി പി വർഗ്ഗീസ്, എ വി പൗലോസ്, റെജി മാനുവൽ, അജു മാത്യു, ഇട്ടുപ്പ് ഓലിയപ്പുറം എന്നിവർ പ്രസംഗിച്ചു
അജിത്ത് വി എം , രജിത്ത് കുമാർ, മാഹുൽ എം എ , മേരി പൗലോസ്, മോൾസി ഷാലി, ഗിരിജാ അനീഷ് , മായാ സുരേന്ദ്രൻ, കാലിദ് ഷാ,ആൻസൺ മാത്യു, സനീഷ് സത്യവാൻ, ബിബിൻ രാജു എന്നിവർനേതൃത്വം നൽകി
