Connect with us

Hi, what are you looking for?

CHUTTUVATTOM

വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ26 നടത്തി

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ മത്സരങ്ങളില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ ക്ലബ്ബുകളില്‍ നിന്ന് 600 പേര്‍ പങ്കെടുത്തു.ആന്റണി ജോണ്‍ എംഎല്‍എ പതാക ഉയര്‍ത്തി റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കം കുറിച്ചു. റീജിയണല്‍ ഡയറക്ടര്‍ പി.ജെ കുര്യാച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.റോയി വര്‍ഗീസ് മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ചെയര്‍മാന്‍ ലൈജു ഫിലിപ്പ്, കോ- ഓഡി നേറ്റര്‍ ജോര്‍ജ് എടപ്പാറ, ടോമി ചെറുകാട്, ബിനോയ് പോള്‍,മില്‍സണ്‍ ജോര്‍ജ്, സിജോ ജേക്കബ് മീറ്റിനു നേതൃത്വം നല്‍കി.

വൈസ് മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഇലക്റ്റ് റവ.ഡോ. ജോഹാന്‍ വില്‍ഹം ഉദ്ഘാടനം നടത്തി. ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ്, ഏരിയ പ്രസി. അഡ്വ. ബാബു ജോര്‍ജ്, വി.എസ് രാധാകൃഷണന്‍ ,മുനി.ചെയര്‍ പേഴ്‌സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജെസ്സി സാജു, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ഡാനിയേല്‍ സി ജോണ്‍,റെജി എം ജോര്‍ജ് ബിനോയി റ്റി. ബേബി എന്നിവര്‍ പ്രസംഗിച്ചു. മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം ഡിസ്ട്രിക്‌ററ് നാലും, രണ്ടാം സ്ഥാനം ഡിസ്ട്രിക്റ്റ് ഏഴും, ചാമ്പ്യന്‍ ക്ലബ്ബ് ഒന്നാം സ്ഥാനം,കോലഞ്ചേരിയും, രണ്ടാം സ്ഥാനം, പോത്താനിക്കാട് ഡയമണ്ട്‌സും കരസ്ഥമാക്കി.

You May Also Like

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

CHUTTUVATTOM

കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക...

CHUTTUVATTOM

കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍...

CHUTTUVATTOM

കോതമംഗലം :മാലിപ്പാറയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് മാലിപ്പാറ സി എം സി കർമ്മലിത്ത മഠത്തിലെ...

CHUTTUVATTOM

കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്‌സ്‌ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര്‍ യാത്രികരുടെ മനസ്സറിയുന്നവര്‍’)ആചരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം...

error: Content is protected !!