Connect with us

Hi, what are you looking for?

NEWS

കോതംഗലം,മുവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് മെഷ്യനുകളും സാമഗ്രികളും എത്തി

കോതമംഗലം: ഇടുക്കി പാർലമെൻറ് കോതംഗലം,മുവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് മെഷ്യനുകളും സാമഗ്രികളും എത്തി.
വോട്ടെടുപ്പ് തിയതി അടുത്തവരുന്നതോടെ മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആവശ്യമായ പോളിംഗ് മെഷ്യനുകളും വിവിപാറ്റ് മെഷ്യന്‍ ഉള്‍പ്പടെയുള്ള അനുബന്ധസാമഗ്രികളും ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് കോതംഗലം,മുവാറ്റുപുഴ,നിയോജകമണ്ഡലങ്ങളിലെത്തിച്ചു.അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറായ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ജിപിഎസ് ഘടിപ്പിച്ച വാഹനത്തില്‍ പോലിസ് സുരക്ഷയിലാണ് സാമഗ്രികള്‍ എത്തിച്ചത്.

മണ്ഡലങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകളിലാണ് ഇവ സൂക്ഷിച്ചിരി്ക്കുന്നത്.
കോതമംഗലത്ത് എം.എ.കോളേജിലാണ് സ്‌ട്രോങ് റൂം സജ്ജമാക്കിയിട്ടുള്ളത്.സ്‌ട്രോങ് റൂം പരിശോധിക്കുന്നതിന് രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം നല്‍കിയിരുന്നു.മെഷ്യനുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിപ്പിക്കുന്നതാണ് ഇനിയുള്ള നടപടി.അതിനായി മെഷ്യനുകള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തെടുക്കും.പിന്നീടും സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്ന മെഷ്യനുകള്‍ വോട്ടെടുപ്പിന്റെ തലേദിവസം ബൂത്തുകളിലേക്ക് വിതരണം ചെയ്യും.കോതമംഗലത്ത് 159 ബൂത്തുകളാണുള്ളത്.ഈ മാസം 26 നാണ് വോട്ടെടുപ്പ് .

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...