കോതമംഗലം: ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലില്‍ വിതുമ്പി കോതമംഗലം. ഉമ്മന്‍ ചാണ്ടി ഒരു വര്‍ഷം മുമ്പാണ് അവസാനമായി കോതമംഗലത്ത് വന്നു മടങ്ങിയത്. എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന പ്രഫ. എം.പി. വര്‍ഗീസിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തിയത്. രാഷ്ട്രീയ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി, മന്ത്രി തുടങ്ങി ഭരണാധികാരി എന്ന നിലയിലും ഉമ്മന്‍ചാണ്ടി കോതമംഗലത്തുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ കോതമംഗലത്തും പരിസരങ്ങളിലുമുള്‍പ്പടെ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള നിരവധി ബോര്‍ഡുകള്‍ നാടെങ്ങും നിരന്നു. കോണ്‍ഗ്രസ് കൊടിമരങ്ങളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നാടൊന്നാകെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു വരികയാണ്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണം കേരളത്തിനാകെ നഷ്ടമാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.
