കോതമംഗലം: വിമലഗിരി പബ്ലിക് സ്‌കൂളിലെ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
കാരക്കുന്നം പ്രോവിഡന്‍സ് ഹോമിലെ അറുപതോളം വരുന്ന അന്തേവാസികള്‍ക്ക് ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സ, ടൈറസ് ടോം, അധ്യാപകരായ ഡിജിറ്റ് ജോയി, നീന ആന്‍ഡ്രൂസ്, ഉഷ സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.























































