Connect with us

Hi, what are you looking for?

NEWS

വിജിലിന്റെ മരണം വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരേയും കണ്ണീരിലാഴ്ത്തി

കോതമംഗലം: മാമലകണ്ടം എളബ്ലാശ്ശേരി പ്രദേശങ്ങളിലെ പൊതുആവശ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പി.എന്‍.വിജില്‍. നാടിൻ്റെയും നാട്ടുകാരുടേയും ആവശ്യങ്ങള്‍ക്കായി ഏതുസമയത്തും പ്രവര്ത്തനനിരതനാകും. അത്തരമൊരു സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി കോതമംഗലത്തേക്കുള്ള യാത്രയും ആവശ്യമായി വന്നത്.വിജിലിന്റെ മരണം വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.

അനേകംപേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. ആന്റണി ജോണ്‍ എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സി പി എം നേതാക്കളും വിജിലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിജിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.മ#തദേഹം ഒരു മണിയോടെ വീട്ടിലെത്തിച്ചു.വന്‍ പോലിസ് സംഘത്തിന്റെ അകമ്പടിയിലാണ് മൃതദേഹം കൊണ്ടുവന്നത്.വീടിന്റെ പരിസരത്തും പോലിസ് നിലയുറപ്പിച്ചിരുന്നു.വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ജനരോക്ഷവും
പ്രതിഷേധസാധ്യത കണക്കിലെടുത്താണ് പോലിസ് ജാഗ്രത പുലര്‍ത്തിയത്.ഒരാഴ്ച മുമ്പ് കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പ്ശ്ചാത്തലത്തിലായിരുന്നു പോലിസിന്റെ മു്ന്‍കരുതല്‍.സംസ്കാര ചടങ്ങുകൾ പൂർത്തികരിച്ച ശേഷമാണ് പോലീസ് സ്ഥലത്ത് നിന്ന് പിൻവാങ്ങിയത്. പോസ്റ്റുമോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിലും പോലീസ് കാവൽ ശക്തമായിരുന്നു.

അപകടം ഉണ്ടായ പുന്നേക്കാട് കളപ്പാറയിൽ ആസമയം  അതുവഴി വന്ന വാഹനങ്ങള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന്് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.നിലവിളി കേട്ട സമീപവാസികളും വനപാലകരും സ്ഥലത്തെത്തിയശേഷമാണ് വിജിലിനേയും പരിക്കേറ്റ മറ്റുള്ളവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞത്.അപകടമുണ്ടായതറിഞ്ഞയുടന്‍ ആനവാച്ചര്‍മാരും വനപാലകരും സ്ഥലത്തെത്തിയിരുന്നെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീകുമാര്‍ പറഞ്ഞു.മ്ലാവ്,വിജിലിന്റെ ശരീരത്തില്‍ നേരിട്ട് തട്ടിയതായും സംശയിക്കുന്നുണ്ട്.പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ ഏറെകാലമായി വന്യമൃഗശല്യം രൂക്ഷമാണ്.ആനകളും മ്ലാവുകളുമാണ് യാത്രക്കാര്‍ക്ക് പ്രധാന വെല്ലുവിളി.രാത്രിയില്‍മാത്രമല്ല പകല്‍പോലും വന്യമൃഗങ്ങളെ റോഡില്‍കാണാം.

മ്ലാവ് ഇടിച്ചതിനേതുടര്‍ന്ന്് പല അപകടങ്ങളും ഈ റോഡില്‍ ഉണ്ടായിട്ടുണ്ട്.റോഡിനിരുവശത്തുമുള്ള പ്ലാന്റേഷനിലാണ് ആനകളും മ്ലാവുകളും അധിവസിക്കുന്നത്.ഇവയുടെ ശല്യം അതിരൂക്ഷമായിട്ടും വനംവകുപ്പ് ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. തെരുവുവളിക്ക് സ്ഥാപിക്കുന്നതുപോലും വനംവകുപ്പ് തടയുകായണ്.വന്യമൃഗശല്യം കണക്കിലെടുത്ത് റോഡ് സൈഡിലെ അടിക്കാട് വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെ പഞ്ചായത്താണ് വിവിധ പ്രവര്‍ത്തികള്‍ ചെയ്തത്.വനംവകുപ്പ് കാഴ്ചക്കാര്‍ മാത്രമായി മാറുകയാണ്.
ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളും ക്യാൻസർ രോഗബാധിതയായ വൃദ്ധ മാതാവുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയവുമായിരുന്നു വിജിൽ. സ്വന്തം പുരയിടത്തിലെ ക്യഷിയും ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് വിജിൽ കുടുംബം പുലർത്തിയിരുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...