പിണ്ടിമന : വേട്ടാമ്പാറയിൽ പ്രവർത്തനം ആരംഭിച്ച ടാർമിക്സിംഗ് പ്ലാൻറ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താല്കാലികമായി അടച്ചു. പ്ലാൻറിൻ്റെ പ്രവർത്തനത്തിനെതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപിക്കുകയും അധികാരികൾക്ക് പരാതി നൽകുകക്കും ചെയ്തിട്ടും അതിനെയെല്ലാം ലംഘിച്ച് പ്ലാൻ്റ് കഴിഞ്ഞ രാത്രികളിൽ പ്രവർത്തനം നടത്തുകയായിരുന്നു. പ്ലാൻ്റിൽനിന്നും പുറത്തേക്കുവന്ന വിഷപ്പുക ശ്വസിസിച്ച് പലരും വിവിധ അസ്വസ്തതകളെ തുടർന്ന് ആശുപത്രിയിൽ അഭയം തേടി. ഇതേ തുടർന്ന് നാട്ടുകാർ രാത്രിയിൽതന്നെ പ്ലാൻ്റിലെ വാഹനങ്ങൾ തടയുകയും കവാടത്തിൽ പന്തൽ കെട്ടി സമരം ശക്തമാക്കുകയുംചെയ്തു.
ഈ സാഹചര്യത്തിത്തിൽ എം എൽ എ ആൻ്റണി ജോൺ സമരസമിതിയുമായി ചർച്ചക്ക് തയ്യാറായി. പ്ലാൻറ് സന്ദർശിച്ചശേഷം സമരപ്പന്തലിലെത്തിയ MLA-യുടെ മുമ്പിൽ 500-ലധികം പ്രദേശവസികൾ പ്ലാൻ്റ് ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ് ശക്തമായ പ്രതിരോധം തീർത്തു. ഇതുമായി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്തശേഷം അനുകൂലമായ തീരുമാനമെടുക്കുമെന്നും അതുവരെ പ്ലാൻറിൻ്റെ പ്രവർത്തന നിർത്തിവക്കുന്നതായും MLA അറിയിച്ചു. MLAയുടെ ഉറപ്പിൽ ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെയുള്ള സമരം താല്കാലികമായി നിർത്തിവക്കുന്നതായി സമരസമിതി രക്ഷാധികാരിയും വേട്ടാമ്പാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക വികാരിയുമായ ഫാ. ജോഷി നിരപ്പേൽ പറഞ്ഞു.
സമരസമിതി കൺവീനർ EK ചന്ദ്രൻ , കോ-ഓഡിനേറ്റർ ജോസ് K U , ഓമനകുട്ടൻ, സോവി കൃഷ്ണൻ, ജെസ്റ്റിൻ ജോസ്, ആൻസി ജോമി, സൗമ്യ പോൾ, K A ജോസഫ്, മോളി ജോസ്, ജോസ് കുര്യൻ, സിസിലി പാപ്പച്ചൻ, സജീവ് നാരായണൻ, ജോൺസൻ കറുകപ്പിള്ളിൽ, വാർഡ് മെമ്പർമാരായ സിബി പോൾ , SM അലിയാർ, ബ്ലേക്ക് മെമ്പർ ലിസി ജോസഫ് സാമൂഹ്യ പ്രവർത്തകർ രാഷ്ട്രീയപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണിഉയർത്തുന്ന ഈ പ്ലാൻ്റ് തുടർന്നും ഇവിടെ പ്രവർത്തിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് സമരസമിതി കോ-ഓഡിനേറ്റർ K U ജോസ് പറഞ്ഞു.