കോതമംഗലം: വേട്ടാമ്പാറ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയിൽ രജത ജൂബിലി തിരുനാളിന് ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ കോടിയേറ്റി. വികാരി ഫാ. ജോഷി നിരപ്പേൽ, ഫാ. ജോസ് പുളിക്കകുന്നേൽ, ഫാ. ലിജോ പുളിക്കൽ എന്നിവർ സഹകാർമികരായി. ആഘോഷത്തിരുനാൾ കുർബാന അർപ്പിച്ച് കൊണ്ട് ബിഷപ്പ് സന്ദേശം നൽകി. തുടർന്ന് നടന്ന പള്ളിയുടെ രജത ജൂബിലി പൊതുസമ്മേളനം കറുകുറ്റി സെയിന്റ് തോമസ് പ്രൊവിൻഷ്യൽ സുപീരിയൽ ഫാ. സിബി ഞാവള്ളിക്കുന്നേൽ സി എം എഫ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ അധ്യക്ഷനായി.രൂപത വികാരി ജ.ഫാ. പയസ് മലേക്കണ്ടത്തിൽ, ആന്റണി ജോൺ എം എൽ എ,പ്രസിഡന്റ് ജെസ്സി സാജു, എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,വാർഡ് മെമ്പർ സിബി എൽദോസ്, ഫാ. ജോഷി നിരപ്പേൽ, സിസ്റ്റർ സ്നേഹ പോൾ, ഫാ.ജോസഫ് കല്ലറക്കൽ, ഫാ. ജോസ് കൂനാനിക്കൽ, സിസ്റ്റർ ജാസ്മിൻ എസ് എം സി,ജൂബിലി കൺവീനർ കെ സി ജോണി എന്നിവർ സംസാരിച്ചു.
പെരുന്നാളിന്റെ രണ്ടാം ദിവസം ഞായറാഴ്ച രാവിലെ 7ന് കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് ഫാദർ ജോസഫ് കൂനത്ത്, 10- ന് ജപമാല, കുർബാന ഫാദർ ജോഷി നിരപ്പേൽ, തിങ്കളാഴ്ച മുതൽ ജനുവരി 4 വരെ വൈകിട്ട് 5 ന് കുർബാന, സന്ദേശം നൊവേന ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും, ജനുവരി 5 ന് രാവിലെ 9. 30ന് ആഘോഷമായ തിരുനാൾ കുർബാന, ഉച്ചയ്ക്ക് 12.30ന് സമാപന ആശിർവാദം, നേർച്ചസദ്യ എന്നിവ നടക്കും
