വേട്ടാമ്പാറ: ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റി വേട്ടാമ്പാറ ജോസഫൈൻ എൽ .പി . സ്കൂളിലെ ഓൺലൈൻ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് ടിവി നൽകി. സ്കൂൾ ഓഫീസിൽ ചേർന്ന ചടങ്ങിൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ജയകൃഷ്ണൻ T . M , സെക്രട്ടറി ആനന്ദ് M.S, അനൂപ് ബാലേട്ടൻ , മനു K .R , മിഥുൻ മോഹൻ , സിനോജ് കരുണാകരൻ , സ്കൂൾ ഹെഡ് മാസ്റ്റർ ബിജു പോൾ , PTA പ്രസിഡന്റ് മൈക്കിൾ കുര്യൻ, ജോസ് കുര്യൻ കൈതയക്കൽ , PTA കമ്മിറ്റി അംഗങ്ങൾ , അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
