കോതമംഗലം : വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ച് വയസുകാരന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ അനുമോദനം.
വേമ്പനാട്ട് കായലില്‍ ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് നാല് കിലോമീറ്റർ ദൂരമാണ് പല്ലാരിമംഗലം സ്വദേശി നീരജ് ശ്രീകാന്ത് ഒരു മണിക്കൂർ അൻപതി എട്ട് മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്. അപൂർവ്വ നേട്ടം കൈവരിച്ച നീരജിന് വി.കെ ഇബ്രാഹിം കുഞ്ഞ് മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രിസിഡന്റ് ഇബ്രാഹിം കവല,
പഞ്ചായത്ത് ജന സെക്രട്ടറി കെ.എ മുഹമ്മദ്, ട്രഷറർ കെ.എം ജമാൽ ,
ഗ്രാമപഞ്ചായത്തംഗം അബൂബക്കർ മാങ്കുളം,അലി അൾട്ടിമ, നിയാസ് അല്ലാംകുന്നേൽ, ഇഖ്ബാൽ കല്ലുംപുറം, നൈസാം ശ്രാമ്പിക്കൽ, അഷറഫ് അറക്കൽ, അലി കമ്മല, ജലീൽ പുല്ലാരി എന്നിവർ സംബന്ധിച്ചു.
