കോതമംഗലം: ഓട്ടോ-ടാക്സി വാഹനങ്ങളുടെ നിരക്ക് പുതിക്കി നൽകുക , ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് സബ്സഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉൽപ്പന്ന വിതരണം ജി.എസ്.ടി.പരിധിയിൽപ്പെടുത്തുക. കേന്ദ്ര മോട്ടോർ തൊഴിൽ ദ്രോഹ നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ജുലായ് 10 ന് സംസ്ഥാന വ്യാപക വാഹന പണിമുടക്ക് നടത്താൻ സംയുക്ത മോട്ടോർ വാഹന സമരസമിതി തീരുമാനിച്ചു. വാഹന പണിമുടക്ക് വിജയിപ്പിക്കാൻ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഓൺലൈൻ വഴി നടന്ന ഭാരവാഹിയോഗം എച്ച്.എം.എസ്. ദേശീയ നിർവാഹക സമിതി അംഗവും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷനായി.
കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹികളായ കെ.കെ കൃഷ്ണൻ, മലയൻകീഴ് ചന്ദ്രൻ നായർ, ഏ.രാമചന്ദ്രൻ , പി.ദിനേശൻ
അജി ഫ്രാൻസിസ്, ഐ.ഏ.റപ്പായി , ശശിധരൻ പേരൂർ, എൻ.സി മോയിൻകുട്ടി, പി.വി തമ്പാൻ,
ഒ.പി.ശങ്കരൻ , ആനി സ്വീറ്റി, അഡ്വ.മാത്യു വേളങ്ങാടൻ, കോയ അമ്പാട്ട്, ജോയി മൂക്കന്നൂർ എന്നിവർ സംസാരിച്ചു.