Connect with us

Hi, what are you looking for?

NEWS

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌ സജ്ജീകരണങ്ങളുടെയും നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. 24 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി, ബ്ലോക്ക്‌ പഞ്ചായത്തംഗം ഡയാന നോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, മെമ്പർമ്മാരായ ദിവ്യ സലി, പ്രിയ സന്തോഷ്, ഷജി ബെസ്സി, ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സജീവ് കെ ബി, എ ഇ ഒ സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി എം എ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് സ്വാഗതവും എസ് എം സി ചെയർമാൻ സീമോൻ സി എസ് നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...