കോതമംഗലം : പിടവൂർ സ്വദേശി അപൂർവ രോഗ ബാധിതനായ നിയാസിന്റെ ചികിത്സാ സഹായ നിധിയിലേക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും തുകകൾ കൈമാറി.ഇഞ്ചൂർ ടീം യങ് സ്റ്റാർസ് ക്ലബ്, പിടവൂർ സാധു സംരക്ഷണ സമിതി,സി ഐ ടി യു വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി, പി ഡി പി നിയോജക മണ്ഡലം കമ്മിറ്റി എന്നീ സംഘടനകളാണ് ചികിത്സാ സഹായ നിധിയിലേക്ക് തുകകൾ കൈമാറിയത്.
നിയാസ് ചികിത്സാ സഹായ സമിതിയുടെ
രക്ഷാധികാരിയായ ആന്റണി ജോൺ എം എൽ എ സംഘടനകളുടെ തുകകൾ ഏറ്റുവാങ്ങി. ഫണ്ട് കൈമാറൽ ചടങ്ങുകളിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ എം സെയ്ദ്,വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളായ അജാസ് ഈറയ്ക്കൽ,കരിം കെ എം,സി എം കോയ, ഇ എം ബഷീർ, ഇ എ സുഭാഷ്, സി മനാഫ്, അൻസാർ പഴമ്പിള്ളിൽ,ലിന്റോ ജോർജ്, മീരാൻ കുഞ്ഞ്, അഷ്കർ അലി,ഷാഹുൽ ഹമീദ്,പി എം അലിയാർ, അഷ്റഫ് ഓർക്കിഡ്, പ്രവീൺ വി എൻ, സജിത്ത് ടോം എന്നിവർ സന്നിഹിതരായിരുന്നു.
