കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച തിരുമടക്ക് – തെക്കേക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് റോഡിന്റെ നിർമ്മാണത്തിനായി തുക അനുവദിച്ചത്. വാർഡ് മെമ്പർ എയ്ഞ്ചൽ മേരി ജോബി,പ്രദേശ വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
