വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന് മുൻപിൽ സർക്കാരുകളുടെ ആവശ്യപ്രകാരം ഒരു മീറ്റർ അകലത്തിൽ കോളം വരച്ച് അഞ്ച് പേർക്ക് നിൽക്കാവുന്ന വിധത്തിൽ റേഷൻ സാധനങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങുന്നതിന് ഉള്ള സംവിധാനം ഒരുക്കി കൊടുത്തു. പൊതുവിതരണ കേന്ദ്രത്തിന്റെ മുൻപിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ ഉപാദധ്യക്ഷൻ പി.പി സജീവ്, മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ, മണ്ഡലം ജനറൽ സെക്രട്ടറി വി എസ് സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വൻ അശോക്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവൻ എന്നിവർ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
NEWS
കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...
NEWS
കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...
NEWS
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...