വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന് മുൻപിൽ സർക്കാരുകളുടെ ആവശ്യപ്രകാരം ഒരു മീറ്റർ അകലത്തിൽ കോളം വരച്ച് അഞ്ച് പേർക്ക് നിൽക്കാവുന്ന വിധത്തിൽ റേഷൻ സാധനങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങുന്നതിന് ഉള്ള സംവിധാനം ഒരുക്കി കൊടുത്തു. പൊതുവിതരണ കേന്ദ്രത്തിന്റെ മുൻപിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ ഉപാദധ്യക്ഷൻ പി.പി സജീവ്, മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ, മണ്ഡലം ജനറൽ സെക്രട്ടറി വി എസ് സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വൻ അശോക്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവൻ എന്നിവർ പങ്കെടുത്തു.
