Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടി പഞ്ചായത്തിനെ കണ്ണീരിലാഴ്ത്തി അബ്ദുൾ നൂറിന്റെ വിടവാങ്ങൽ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും.

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ചെമ്മയത്ത് വീട്ടിൽ സി.കെ അബ്ദുൾ നൂർ(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൈലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് അബ്ദുൾ നൂർ വിജയിച്ചത്. മൂന്നാറിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് ആറ് മണിക്ക് വാരപ്പെട്ടി പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൈലൂർ ജുമാ മസ്ജിദിൽ 6 മണിയോടെ ഖബറടക്കം നടത്തും.

ഐക്യരാഷ്ട്രസഭയുടെ (UNDP) വികസന വിഭാഗം പ്രൊജക്റ്റ്‌ ഓഫീസർ, നല്ലൊരു പ്രാസംഗികൻ, മികച്ച യുവജന സന്നദ്ധ പ്രവർത്തകൻ, സാംസ്കാരിക രംഗങ്ങളിലെ നിറസാനിധ്യം, കോതമംഗലം M.A കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി സെന്ററിൽ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അബ്ദുൾ നൂർ.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

error: Content is protected !!