Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടിയിൽ നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയവരുടെ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വാർഡായി ഒൻപതാം വാർഡ് തെരഞ്ഞെടുക്കപ്പെട്ടു. 2021-22സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ ദിനത്തിൽ ഏർപ്പെട്ട് ഒന്നാമതെത്തിയ സന്തോഷം പങ്കിട്ടുകൊണ്ട് തൊഴിലാളികളുടെ കൂട്ടായ്മ ഒൻപതാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റിഹാളിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പറുമായ പ്രിയ സന്തോഷ്‌ അധ്യക്ഷത വഹിച്ച തൊഴിലാളി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ ഉത്‌ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 311 രൂപയാക്കി ഉയർത്തിയ നരേന്ദ്രമോഡി സർക്കാരിന് കൂട്ടായ്മ നന്ദി രേഖപ്പെടുത്തി.

പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, തൊഴിലുറപ്പ് വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീദേവി രവീന്ദ്രൻ, രമ്യ ജയകൃഷ്ണൻ, കെ എസ് വീണ, മേറ്റുമാരായ ജയ ഗോപി, ശാന്ത രാജൻ, എ ഡി എസ് അംഗം രാജി വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി കൂലി വർധിപ്പിച്ച് തൊഴിലാളികൾക്ക് എന്നും താങ്ങും തണലുമായി മാറുകയാണ് കേന്ദ്ര സർക്കാരെന്നും, ഇനിയും കൂടുതൽ പദ്ധതികൾ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി വാർഡിൽ നടപ്പിലാക്കുമെന്നും, കൂലി വർദ്ധനവ് ഓരോ തൊഴിലുറപ്പ് തൊഴിലാളിക്കും വലിയ സന്തോഷവും ആശ്വാസവും ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കൂടുതൽ പേർ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് എടുത്ത് ചേരുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ പറഞ്ഞു.

വിവിധ പ്രൊജക്റ്റുകൾ വച്ച് ഏറ്റവും കൂടുതൽ തൊഴിൽ കണ്ടെത്തി തൊഴിലാളികൾക്ക് നൽകിയ വാർഡ് മെമ്പറെയും ഉദ്യോഗസ്ഥരെയും, മേറ്റ്മാരെയും ചടങ്ങിൽ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അനുമോദിച്ചു. തൊഴിലുറപ്പ് കൂലി 311 രൂപയാക്കി വർധിപ്പിച്ച കേന്ദ്രസർക്കാരിന് കൂട്ടായ്മ നന്ദി രേഖപ്പെടുത്തുകയും സന്തോഷം പങ്കിട്ട് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ വാർഡ് ഒന്നാമത്തെത്തിയ സന്തോഷത്തിൽ തൊഴിലാളി കൂട്ടായ്മ ഉച്ച സദ്യയൊരുക്കി സന്തോഷം പങ്കിട്ടു.
തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നാടൻ പാട്ടും, കവിത ചൊല്ലലും സഹിതം വിവിധ കലാ പരിപാടികളും അരങ്ങേറി.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...