കോതമംഗലം : ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ വോട്ടെടുപ്പ് നടന്നു. കഴിഞ്ഞ തവണ ജയിച്ച LDF സ്ഥാനാർത്ഥിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജിവെച്ചതിനാലാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.ഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച ഷജി ബെസ്സി തന്നെയാണ് ഇത്തവണയും മത്സര രംഗത്തുള്ളത്.
LDF – സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് റിനി ബിജുവാണ്. NDA പിന്തുണയോടെ മത്സരിക്കുന്നത് ഉഷ മുരുകനാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി റീനയും മത്സര രംഗത്ത് ഉണ്ട്. കഴിഞ്ഞ തവണ 15 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് LDF സ്ഥാനാർത്ഥി വിജയിച്ചത്. മൊത്തം – 13 വാർഡുകളാണ് വാരപ്പെട്ടി പഞ്ചായത്തിൽ ഉള്ളത്. ഇതിൽ LDF ന് നാല് മെമ്പർ മാരായിരുന്നു കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. UDF – ന് എട്ട് മെമ്പർമാരാണ് ഉള്ളത്. NDA ക്ക് ഒരു മെമ്പറും. അതു കൊണ്ട് തന്നെ ആര് ജയിച്ചാലും പഞ്ചായത്ത് ഭരണത്തിൽ മാറ്റമുണ്ടാകില്ല.