Connect with us

Hi, what are you looking for?

CHUTTUVATTOM

കിടപ്പു രോഗികൾക്കൊപ്പം പുതുവർഷ ആഘോഷമൊരുക്കി വാരപ്പെട്ടി പഞ്ചായത്ത്

കോതമംഗലം : പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണയും ശ്രുശ്രൂശയും സേവനങ്ങളും എത്തിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ പോയി പുതു വർഷ ആഘോഷങ്ങളിൽ പങ്കാളികളാക്കുന്നത്. കിടപ്പു രോഗികൾക്കുള്ളേ കേക്ക് വിതരണ ഉത്ഘാടനം
വാരപ്പെട്ടി സി എച്ച് സി യിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു.

വൈ.പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ പ്രിയ സന്തോഷ്, കെ.കെ. ഹുസൈൻ, കെ.എം. സൈയ്ത്, എം.എസ്. ബെന്നി, ദീപ ഷാജു, ഷജി ബ്ലസി , പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , മെഡിക്കൽ ഓഫീസർ ബി സുധാകർ , ആശുപത്രി വികസന സമിതി അംഗളായെ ലെത്തീഫ് കുഞ്ചാട്ട്, കെ.കെ. മണിക്കുട്ടൻ, ആശുപത്രി പി ആർ ഒ സോബിൻ പോൾ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ സാബു വടക്കൻ, സിനോജ്, പാലി
യേറ്റീവ് നേഴ്സ് ഫാത്തിമ്മ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികളുടെയും വീടുകളിൽഎത്തി അവർക്ക് പുതുവത്സര സന്ദേശങ്ങൾ കൈമാറുകയും കേക്ക് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേയരൻ നായരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ആശ വർക്കർ മാർ , പാലീയേറ്റീവ് വാളന്റിയർ മാർ എന്നിവരടങ്ങുന്ന സംഘമാണ് കിടപ്പു രോഗികളെ സന്ദർശിച്ചു പുതുവൽസരസന്ദേശങ്ങളും കേക്കുകളും കൈമാറിയത്.

പാട്ടു പാടിയും വിശേഷങ്ങളും അനുഭവങ്ങളും രോഗാവസ്ഥയും പങ്കു വച്ചുളള പഞ്ചായത്തിന്റെ സന്ദർശനം കിടപ്പു രോഗികൾക്ക് വേറിട്ട അനുഭവമായിരുന്നു. സന്ദർശകരായി എത്തിയവർ പാട്ടു പാടിയും രോഗികളുടെ പാട്ടുകൾ കേട്ടു കൊണ്ടും പുത്തൻ പ്രതീക്ഷയോടെ പുതുവൽസര സന്ദേശമാണ് നൽകിയത്.
കിടപ്പ് രോഗികൾക്ക് കൂടുതൽ കരുതലും പരിഗണയും പിന്തുണയും ശ്രുശ്രൂശയും നൽകുന്ന നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നതെന്നും അതിന്റ ഭാഗമായാണ് ലോക മാകെ പുതുവൽസര ആഘോഷത്തിലുള്ള പോൾ ഇത്തരം പരിപാടികൾ നടത്തുന്നതെന്നും പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

AUTOMOBILE

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...