വാരപ്പെട്ടി : കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവിന്റെ നേതൃത്വത്തിൽ ഇഞ്ചൂർ പാറശാലപ്പിടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധമായി 40 ഗ്രാം കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിന് ഇഞ്ചൂർ സ്വദേശികളായ കഥളിമറ്റത്തിൽ വീട്ടിൽ അംജിത് (24), കുറുമാട്ടുകുടിയിൽ ഇബ്രാഹിം (21), മുളക്കുളംകാലയിൽ കൃഷ്ണകുമാർ (24) എന്നിവരെ പിടികൂടിയത്.
ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ 44 ഡി 2880 നമ്പർ യമഹ എഫ് ഇസഡ് ബൈക്കും പിടിച്ചെടുത്തു. പരിശോധന സംഘത്തിൽ ഇൻസ്‌പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമ്മാരായ പി ബി മാഹിൻ, കെ ജി അജീഷ്, പി ബി ലിബു, പ്രാവന്റീവ് ഓഫീസർ അജി അഗസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.



























































