ഗാന്ധിജയന്തി ദിനമായ 2024 ഒക്ടോബർ 2ന് തുടക്കമിട്ട “മാലിന്യ മുക്ത കേരളം വൃത്തിയുള്ള വാരപ്പെട്ടി” ജനകീയ ക്യാമ്പയിൻ നമ്മുടെ പഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ച് സമ്പൂർണ്ണ ശുചിത്വ ഗ്രാമ പ്രഖ്യാപനം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ബഹു. എംഎൽഎ ശ്രീ ആന്റണി ജോൺ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് ശുചിത്യ സന്ദേശം നൽകി . ഗ്രാമപഞ്ചായത്തിലെ മികച്ച സ്ഥാപനങ്ങൾക്കും വീടുകൾക്കും ട്രോഫിയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് മെമ്പർ നിസാമോൾ ഇസ്മയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു, എം എസ് ബെന്നി, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യാ സലി, പ്രിയ സന്തോഷ്, ശ്രീകല സി, ഷജി ബെസി, സെക്രട്ടറി എം എം ഷംസുദ്ദീൻ, റഹീം ചെന്താര, ഷാജി വർഗീസ്, റഹീം അപ്പയ്ക്കൽ, ബാങ്ക് പ്രസിഡന്റ് മാരായ ഹാൻസി പോൾ, കെ സി അയ്യപ്പൻ, CDS ചെയർപേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ കെ പ്രകാശ് നന്ദി രേഖപ്പെടുത്തി.
