കോതമംഗലം :വാരപ്പെട്ടി ഗവ.എൽ പി സ്കൂൾ 104 – മത് വാർഷികവും രക്ഷകർത്ത്യ സമ്മേളനവും നടന്നു. സമ്മേളന ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർമാരായ പ്രിയ സന്തോഷ്, കെ എം സെയ്ദ്,എം എസ് ബെന്നി, ദീപ ഷാജു, എസ് എം സി ചെയർമാൻ ഇ എ സുഭാഷ്,വാരപ്പെടി ബാങ്ക് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ, എച്ച് എം ബിജോ കെ കെ, കവിത കെ ജി, പ്രതീഷ് പി എസ് ,ബിനി തോമസ് എന്നിവർ സംസാരിച്ചു.സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഹാമർ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ ടി പി ലോറൻസിനെ അനുമേദിച്ചു. തുടർന്ന് കുട്ടി കളുടെ കലാപരിപാടിയും മാജിക് ഷോയും നടന്നു.
