Connect with us

Hi, what are you looking for?

NEWS

രണ്ട് വൃക്കകളും തകരാറിലായ ബധിരയും മൂകയുമായ വീട്ടമ്മയുടെ ചികിത്സക്കായി ധനസഹായം നൽകി

വടാട്ടുപാറ : ഇരു വൃക്കകളും തകരാറിലായ ഷൈനി സതീഷിന്റെ ചികിത്സാ സഹായനിധിയിലേക്ക് വടാട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ആൻ മേരി ബസിന്റെ ഒരുദിവസത്തെ കളക്ഷൻ ആയി കിട്ടിയ 42000 രൂപ അബ്രഹാം ബാബുവും ബസിലെ ജീവനക്കാരും ചേർന്ന് കൈമാറി. വടാട്ടുപാറ തവരക്കാട്ട് സതീഷിന്റെ ഭാര്യ ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇരു വൃക്കകളും തകരാറിലായ ഷെെനിയുടെ നില ഗുരുതര സ്ഥിതിയിലാണ്. ജീവൻ നഷ്ടമാകാതിരിക്കണമെങ്കിൽ വൃക്ക മാറ്റി വയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർമാർ വിധി എഴുതി കഴിഞ്ഞിരിക്കുന്നു. അനുയോജ്യമായ A-ve ഗ്രൂപ്പ് വൃക്കയും, 20 ലക്ഷം രൂപയും ലഭിച്ചാൽ മാത്രമേ ഇനിയതു സാധ്യമാകുകയുള്ളൂ. ഷൈനിയുടെ ഭർത്താവ് സതീഷും ബധിരനും മൂകനുമാണ്. നിലവിൽ പുന്നേക്കാട് ഒരു ചെറിയ ഹോട്ടലിൽ ജോലിക്കാരനാണ് സതീഷ്. അവിടെ നിന്ന് ലഭിക്കുന്ന കുഞ്ഞു വരുമാനം കൊണ്ട് വേണം സതീഷും ഷൈനിയും രണ്ട് കുരുന്നുളുമടങ്ങുന്ന ഈ കുടുംബം ജീവിതത്തിന്റെ എല്ലാ സങ്കടങ്ങൾക്കൊപ്പം ജീവിക്കുവാൻ.

ഈ സാധു കുടുംബത്തിന്റെ അമ്മ വിളക്ക് അണയാതിരിക്കാൻ നമുക്കൊന്നായി കൈകോർക്കാം. ഷൈനിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ ലാലു കൺവീനറായും, വാർഡ് മെമ്പർ വിജയമ്മ ഗോപി ചെയർമാനും, ബിനോയി ചാക്കോ കോഓർഡിനേറ്ററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു. ഷൈനിയുടെ ചികിത്സക്കായി നല്ല മനസ്സുകളിൽ നിന്ന് ലഭിക്കുന്ന തുക സ്വരൂപിക്കുന്നതിനായി കുട്ടമ്പുഴ യൂണിയൻ ബാങ്ക് ശാഖയിൽ ഷൈനി ചികിത്സാ സഹായനിധിയെന്ന പേരിൽ 403802010016994 (IFSC: UBINO540382) എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സഹായം അത്രയേറെ ആവശ്യമുള്ള ഈ കുടുംബത്തിന് നിങ്ങളാൽ കഴിയുന്ന കരുതൽ നൽകിയാൽ ആ പിഞ്ച് കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ വാൽസല്യം നഷ്ടമാകില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...