കോതമംഗലം: വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്. വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് കോടനാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ J B സാബുവിൻ്റെ നേതൃത്വത്തിൽ വനപാലകർ എത്തി അതിസാഹസികമായി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ഏകദേശം 12 അടിയോളം നീളം വരുന്ന രാജവെമ്പാലയെ ശാസ്ത്രീയ രീതിയിലൂടെയാണ് JB സാബു പിടികൂടി കൂട്ടിലാക്കിയത്. പാമ്പിനെ പിടികൂടുന്നത് കാണാൻ നിരവധിപ്പേർ തടിച്ചുകൂടിയിരുന്നു.
