Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കോതമംഗലം : വടാട്ടുപാറ പലവൻപടിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. വ​ടാ​ട്ടു​പാ​റ കോ​ള​നി​പ്പ​ടി വീ​ടി​കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​നീ​ഷി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണ് മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ണ്ടു​കി​ട്ടി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ബ​ന്ധു​വി​നും സു​ഹൃ​ത്തി​നു​മൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് 2.30 വരേയും അഗ്നിരക്ഷാസേനാ സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ മൂന്ന്‌ കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തിയിരുന്നു.

നാട്ടുകാർ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പുഴയുടെ ഇരുകരകളിലുമുള്ള വള്ളിപ്പടർപ്പുകൾക്കിടിയിലും പരിശോധന നടത്തി പിൻവാങ്ങുകയായിരുന്നു. ഇടമലയാർ വൈദ്യുത പദ്ധതിയുടെ പവർഹൗസിൽ നിന്ന് വെള്ളം എത്തുന്നത് നിയന്ത്രിച്ചാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ഭൂതത്താൻകെട്ട് ബാരേജിന്റെ തുറന്നിരുന്ന ഷട്ടറുകളും അടച്ചിരുന്നു. പുഴയിലെ ശക്തമായ അടിയൊഴുക്കും അസഹ്യമായ തണുപ്പും പാറക്കെട്ടുകളും അടിത്തട്ടിൽ ഏറെനേരം തിരച്ചിൽ നടത്തുന്നതിന് പ്രതികൂലമായി. ര​ണ്ടു​ദി​വ​സ​മാ​യി നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യി​രു​ന്നു.

ഇ​ന്ന​ലെ വ്യാഴാഴ്ച്ച രാ​വി​ലെ മു​ത​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പലവൻ പു​ഴ​യി​ലും പു​ഴ​യോ​ര​ത്തെ പൊ​ന്ത​ക്കാ​ടു​ക​ൾ​ക്കു​മി​ട​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മൂന്നാം ദിവസം വൈ​കി​ട്ട് 6.15 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്. ഇ​ട​മ​ല​യാ​ർ​പു​ഴ​യും പൂ​യം​കു​ട്ടി​യാ​റും ചേ​രു​ന്ന ആ​ന​ക്ക​യം ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. കുട്ടമ്പുഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: രാ​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത്ത്, അ​നി​ത, ശ്രീ​ജ.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...