Connect with us

Hi, what are you looking for?

NEWS

കൂറ്റൻ രാജവെമ്പാലയെ വടാട്ടുപാറയിൽ നിന്ന് പിടികൂടി.

കോതമംഗലം : തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ രാജവെമ്പാലയെ ഇന്ന് വനപാലകർ വടാട്ടുപാറയിൽ നിന്ന് പിടികൂടി. കോതമംഗലം വടാട്ടുപാറ പനം ചുവട് തോട്ടിലും പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ഇന്ന് ഉച്ചയോടെ കൂറ്റൻ രാജവെമ്പാലയെ കണ്ടത്. തൊഴിലാളികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ രാജവെമ്പാല സമീപത്തെ തോട്ടിലെ കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുരളീധരൻ്റെ നേതൃത്വത്തിൽ വനപാലകർ സംഭവസ്ഥലത്തെത്തി.

തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കോടനാട് വൈൽഡ് ലൈഫ് റെസ്ക്യൂ ടീം എത്തി കൂറ്റൻ രാജവെമ്പാലയെ പിടികൂടുകയായിരുന്നു. വൈൽഡ് ലൈഫ് റെസ്ക്യു സംഘാംഗങ്ങളായ അൻവർ സാദിക്ക്, തേജസ് കെ രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇബ്നുഷ എം അബ്ദുള്ള, വാച്ചർ ബെന്നി എന്നിവർ അതിസാഹസികമായ ആണ് തോട്ടിലിറങ്ങി വെള്ളത്തിലൂടെ ഇഴഞ്ഞ രാജവെമ്പാലയെ വലയിലാക്കിയത്.

You May Also Like

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...